Skip to content
Artwork for Speed News

Speed News

Manorama News

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം 

Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

Play
  • 47 episodes
  • Avg 4 min
  • English
Counted on this page — what you have heard stays on this device, so it is not something the list can be paged by.
  • S1 · E674
    September 20 · 4 min

    കനത്തമഴയില്‍ ഇടുക്കി കൊട്ടക്കാമ്പൂരില്‍ മണ്ണിടിഞ്ഞ് സഹോദരങ്ങളായ രണ്ടുപേര്‍ മരിച്ചു ​​| സ്പീഡ് ന്യൂസ്

    കനത്ത മഴയില്‍ ഇടുക്കി കൊട്ടക്കാമ്പൂരില്‍ ഷെഡിനുമുകളില്‍ മണ്ണിടിഞ്ഞുവീണ് സഹോദരങ്ങള്‍ മരിച്ചു. ഇരുവര്‍ക്കും വൈദ്യുതാഘാതമേറ്റെന്ന് സൂചന. ബാലകൃഷ്ണന്‍, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്‍റെ ഭാര്യ മാരിയമ്മയ്ക്ക് പരുക്കേറ്റു. കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ. തീക്കോയി , തലനാട് , പൂഞ്ഞാർ ,അടിവാരം, വാഗമൺ , മേഖലയിൽ മഴ ശക്തമായതോടെ മീനച്ചിലാറിൽ ജലനിരപ്പുയർന്നു. Siblings died after a landslide caused soil to collapse onto their shed amidst heavy rain in Kottakamboor, Idukki; there are indications that both suffered electric shocks. The deceased have been identified as Balakrishnan and his sister Chinnu, while Balakrishnan's wife, Mariyamma, sustained injuries. Heavy rainfall was reported in the eastern region of Kottayam; the water level in the Meenachil River rose as the rain intensified in areas including Teekoy, Thalanad, Poonjar, Adivaram, and Vagamon See omnystudio.com/listener for privacy information.

  • S1 · E673
    September 19 · 4 min

    മദ്യക്കേസിൽ ആന്റോ അഗസ്റ്റിനുമായി വയനാട് വാഴവറ്റയിലെ വീട്ടില്‍ എക്സൈസിന്റെ തെളിവെടുപ്പ് | സ്പീഡ് ന്യൂസ്

    അനധികൃതമായി മദ്യം ശേഖരിച്ച കേസില്‍ ആന്റോ അഗസ്റ്റിനെ വയനാട് വാഴവറ്റയിലെ വീട്ടിലെത്തിച്ച് എക്സൈസിന്റെ തെളിവെടുപ്പ്. വീടുമായി തനിക്ക് ബന്ധമില്ലെന്നും മദ്യം എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ആന്റോ തെളിവെടുപ്പിനിടയിലും ആവർത്തിച്ചു. 24 മണിക്കൂര്‍ സമയത്തേക്കാണ് കോടതി ആന്റോയെ കസ്റ്റഡിയിൽ വിട്ടത്. Excise officials took Anto Augustine to his home in Vazhavatta, Wayanad, to gather evidence in a case involving the illegal storage of liquor. Even during the evidence-gathering process, Anto reiterated that he had no connection to the house and did not know how the liquor had ended up there. The court had remanded Anto to custody for a period of 24 hours See omnystudio.com/listener for privacy information.

  • S1 · E672
    September 18 · 5 min

    മദ്യക്കേസില്‍ ആന്റോ അഗസ്റ്റിന്‍ ജയിലില്‍ തുടരും | സ്പീഡ് ന്യൂസ്

    റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും. ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി മജിസ്ട്രേറ്റ് കോടതി തള്ളിയിതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലമടക്കം കണക്കിലെടുത്താണ് ബത്തേരി കോടതി ജാമ്യം നിഷേധിച്ചത്. അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ ബത്തേരി കോടതി നാളെ പരിഗണിക്കും Anto Augustine, Managing Director of Reporter Broadcasting Company, will remain in jail. Although he approached the High Court after the Bathery Magistrate Court rejected his bail plea, he failed to secure interim bail. The Bathery court had denied bail citing factors including the accused's criminal background. The court is scheduled to consider the investigation team's plea for custody tomorrow See omnystudio.com/listener for privacy information.

  • S1 · E671
    September 17 · 5 min

    അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് നാലുവര്‍ഷം കഠിനതടവ് | സ്പീഡ് ന്യൂസ്

    അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30 ലക്ഷത്തി എൺപത്തിനാലായിരം രൂപ പിഴയും ശിക്ഷ. ഒന്നര ദശാബ്ദത്തിൽ അധികമായി നീണ്ട നിയമപോരാട്ടത്തിൽ കോട്ടയം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. ഉന്നത പദവിയിലിരുന്ന ആളായതുകൊണ്ട് ഒരു തരത്തിലും ശിക്ഷ ഇളവിന് അർഹനല്ലെന്ന് കോടതി വ്യക്തമാക്കി. തച്ചങ്കരിയെ അല്പസമയത്തിനകം തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിക്കും Former DGP Tomin J. Thachankary has been sentenced to four years of rigorous imprisonment and a fine of ₹30.84 lakh in a disproportionate assets case. The Kottayam Vigilance Court delivered the verdict following a legal battle See omnystudio.com/listener for privacy information.

  • S1 · E668
    September 14 · 5 min

    കണ്ണൂരിന് പിന്നാലെ സംസ്ഥാനനേതൃത്വത്തെ കടന്നാക്രമിച്ച് കൂടുതല്‍ ജില്ലാഘടകങ്ങള്‍ | സ്പീഡ് ന്യൂസ്

    സി.പി.എം സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് കണ്ണൂര്‍ ഘടകം. സംസ്ഥാന നേതൃത്വത്തിനാണ് പാര്‍ലമെന്‍ററി വ്യാമോഹമെന്ന് വിശാല സംസ്ഥാന സമിതിയില്‍ കണ്ണൂര്‍ പ്രതിനിധികള്‍ തുറന്നടിച്ചു. തനിക്കെതിരെ ഉള്‍പ്പടെ വിമര്‍ശനമുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സമ്മതിച്ചു The Kannur unit has launched a scathing attack on the CPM state leadership. Representatives from Kannur bluntly stated during the extended state committee meeting that it is the state leadership that harbors parliamentary ambitions. State Secretary M.V. Govindan acknowledged that criticism had been raised against him as well See omnystudio.com/listener for privacy information.

  • S1 · E667
    September 13 · 3 min

    സി.പി.എം വിശാല സംസ്ഥാനസമിതിയില്‍ എം.എ.ബേബിയുടെ പ്രസംഗത്തില്‍ പിണറായിക്കെതിരായ ഇ,ഡി നീക്കത്തില്‍ മൗനം | സ്പീഡ് ന്യൂസ്

    തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുണ്ടായ വീഴ്ചകൾ തിരുത്താൻ കോഴിക്കോട് ആരംഭിച്ച വിശാല സംസ്ഥാന സമിതിയിൽ തുറന്ന വിമർശനത്തിന് ആഹ്വാനം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ബേബി, ജനപക്ഷത്തുനിന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഒന്നരമണിക്കൂറോളം നീണ്ട ഉദ്ഘാടന പ്രസംഗത്തിൽ ഇഡി അന്വേഷണം പരാമർശിക്കാത്തത് ചർച്ചയായി. CPM General Secretary M.A. Baby called for open criticism during the expanded state committee meeting in Kozhikode, convened to address the setbacks following the election defeat. While openly acknowledging the party's lapses, Baby announced that necessary course corrections would be made from the perspective of the people. However, the fact that he did not mention the ED investigation during his hour-and-a-half-long inaugural speech became a topic of discussion See omnystudio.com/listener for privacy information.

  • S1 · E665
    September 11 · 3 min

    വൈദ്യുതി ചതിച്ചു; പ്രസംഗം മുഴുവിപ്പിക്കാനാകാതെ മന്ത്രി; സ്പീഡ് ന്യൂസ്

    കൊച്ചിയില്‍ വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രസംഗത്തിനിടെ വൈദ്യുതി പോയി. KSEB ഓഫിസേഴ്സ് ഫെ‍‍ഡ‍റേഷന്‍ സംസ്ഥാന സമ്മേളനത്തിനിടെയാണ് സംഭവം. കറണ്ട് പോയതിനാല്‍ മന്ത്രി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ചു. Power Cut Interrupts Electricity Minister’s Speech at KSEB Officers’ Federation Event in Kochi See omnystudio.com/listener for privacy information.

  • S1 · E664
    September 10 · 4 min

    റിയാസിന് ആശങ്കയോ?; സുഹൃത്ത് മൊഴി നല്‍കിയതെന്തിന്?; സ്പീഡ് ന്യൂസ്

    മുന്‍മന്ത്രി പി.എ.മുഹമ്മദ് റിയാസ് 20.5 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും അതില്‍ ഒരു ഭാഗം ഹവാല ഇടപാടിന് ഉപയോഗിച്ചെന്നും ഇ.ഡി. ടി.വീണയുടെ ഡയറിയിലെ ഏഴ് പേജുകളില്‍ പണം കൈമാറ്റത്തിന്‍റെ വിവരങ്ങളുണ്ടെന്നും വീണയും റിയാസിന്‍റെ സുഹൃത്തുക്കളും ഇടപാട് സമ്മതിച്ചിട്ടുണ്ടെന്നും ഡി.ജി.പിക്ക് നല്‍കിയ കത്തില്‍ അവകാശപ്പെട്ടു. The Enforcement Directorate (ED) has alleged that P. A. Mohamed Riyas, Public Works Minister in the second Pinarayi Vijayan cabinet, received ₹20.5 crore in bribes, with a portion transferred to Dubai through hawala channels. See omnystudio.com/listener for privacy information.

  • S1 · E663
    September 9 · 5 min

    CMRL മാസപ്പടിക്കേസില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധാരണ | സ്പീഡ് ന്യൂസ്

    CMRL–എക്സാലോജിക് ഇടപാടില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധാരണ. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ രാഷ്ട്രീയമില്ല, നിയമപരമായ നടപടിമാത്രമേ ഉണ്ടാകുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് നിയമപരമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കും. രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇ.ഡി കേസുകളെ കേസുകളായി നേരിടുകയായിരുന്നെന്നും അല്ലാതെ ഇ.ഡിയുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുക ആയിരുന്നില്ലെന്നും വി.ഡി.സതീശന്‍ പറ‍ഞ്ഞു. A decision has been reached to conduct a Vigilance inquiry against Pinarayi Vijayan regarding the CMRL-Exalogic deal, based on a letter from the ED. The Chief Minister stated that there is no political motive behind the state government's stance and that only legal proceedings will follow See omnystudio.com/listener for privacy information.

  • S1 · E662
    September 8 · 4 min

    CMRL മാസപ്പടിക്കേസ്; പിണറായിക്കെതിരെ കേസെടുക്കുമോ?; സ്പീഡ് ന്യൂസ്

    മുൻ മുഖ്യമന്ത്രി പിണറായി വിജയൻ CMRL ൽ നിന്നും 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി.വീണ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. CMRL Payoff Case: ED Seeks FIR Against Former Keralam CM Pinarayi Vijayan, Daughter Veena, Son-in-Law Riyas; Sends Report to SPC See omnystudio.com/listener for privacy information.

  • S1 · E661
    September 7 · 4 min

    പാളയം പ്രദീപിനെ സ്റ്റാഫ് ആക്കാന്‍ രമ്യ ഹരിദാസിന്റെ വളഞ്ഞ വഴി | സ്പീഡ് ന്യൂസ്

    പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ വളഞ്ഞവഴിയില്‍ സ്റ്റാഫാക്കാന്‍ രമ്യ ഹരിദാസ് എംഎല്‍എയുടെ നീക്കം. നാലുദിവസം മുന്‍പുള്ള തീയതി ഇട്ട് രമ്യ നല്‍കിയ കത്ത് സ്വീകരിക്കാന്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫിസ് തയാറായില്ല. പ്രദീപിനെ മേയ് മാസം മുതല്‍ മന്‍കാലപ്രാബല്യത്തോടെ സ്റ്റാഫ് ആക്കണമെന്നാണ് കത്തിലെ ആവശ്യം. സസ്പെന്‍ഡ് ചെയ്ത പ്രദീപിനെ വളഞ്ഞവഴിയില്‍ നിയമിക്കാനുള്ള രമ്യയുടെ നീക്കം പാര്‍ട്ടി അതീവ ഗൗരവമായിട്ടാണ് കാണുന്നത്. MLA Ramya Haridas is attempting to appoint Palayam Pradeep—who was suspended by the party—to her staff through a backdoor maneuver. The office of Speaker Thiruvanchoor Radhakrishnan refused to accept a letter submitted by Ramya that was backdated by four days. The letter requested Pradeep's appointment to the staff with retrospective effect from May. The party views Ramya's attempt to appoint the suspended Pradeep via this indirect route with extreme seriousness See omnystudio.com/listener for privacy information.

  • S1 · E659
    September 5 · 4 min

    എംഎല്‍എയും പ്രവര്‍ത്തകരുമായി കയ്യാങ്കളി; സ്പീഡ് ന്യൂസ്

    രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുള്ള തമ്മിലടിയിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസിന്റെ പരാതിയിൽ എസ്.സി, എസ്.ടി വകുപ്പ് ഉൾപ്പെടെ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുത്തത്. Case filed against MLA Ramya Haridas, 15 Congress workers in Keralam after violent scuffle See omnystudio.com/listener for privacy information.

  • S1 · E658
    September 4 · 3 min

    കാന്തപുരത്തെ തളളി പാളയം ഇമാം; സ്പീഡ് ന്യൂസ്

    സ്ത്രീ വിരുദ്ധ പ്രസ്താനവയില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്​ലിയാരെ തളളിപ്പറഞ്ഞ് പാളയം ഇമാം. ഇസ്ലാമില്‍ ലിംഗവിവേചനമില്ലെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ വേണ്ടെന്നും പാളയം ഇമാം ഡോക്ടര്‍ വി.പി. ഷുഹൈബ് മൗലവി പറഞ്ഞു. Palayam Imam on women's rights is a strong affirmation, as V.P. Suhaib Moulavi directly refuted Kanthapuram A.P. Aboobacker Musliyar's controversial statement against their public participation. See omnystudio.com/listener for privacy information.

  • S1 · E656
    September 2 · 4 min

    തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായിയുടെ വ്യാഖ്യാനം തള്ളി തോമസ് ഐസക് | സ്പീഡ് ന്യൂസ്

    തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായിയുെട വ്യാഖ്യാനത്തിന് വിരുദ്ധനിലപാടുമായി തോമസ് ഐസക്. പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്ക് അഹങ്കാരം കൂടിയെന്നും ജനം നൽകിയത് ഷോക്ക് ട്രീറ്റ്മെന്റാണെന്നും ഐസക് തുറന്നടിച്ചു. ഐസക്കിന്‍റേത് ശക്തമായ സ്വയംവിമര്‍ശനമാണെന്ന് ജി.സുധാകരന്‍ പ്രതികരിച്ചു. Thomas Isaac has taken a stance contrary to Pinarayi's interpretation of the election defeat. Isaac bluntly stated that the party had grown arrogant after ten years in power and that the public had administered a "shock treatment." G. Sudhakaran remarked that Isaac's comments amounted to strong self-criticism. See omnystudio.com/listener for privacy information.

  • S1 · E654
    August 31 · 4 min

    കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ വ്യാപക വിമര്‍ശനം ​​​| സ്പീഡ് ന്യൂസ്

    കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ, ആവര്‍ത്തിച്ചുള്ള സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ വ്യാപക വിമര്‍ശനം. കാന്തപുരത്തിന്റെ നിലപാടുകൾക്ക് എതിരെ കോൺഗ്രസ്‌ മന്ത്രിമാർ രംഗത്തെത്തിയെങ്കിലും ലീഗ് മന്ത്രിമാർ മൗനം പാലിച്ചു. പരാമർശം പിൻവലിക്കണമെന്ന് സിപിഎം നേതാവ് പികെ ശ്രീമതിയും ആവശ്യപ്പെട്ടു. There is widespread criticism regarding Kanthapuram AP Aboobacker Musliyar's repeated misogynistic statements. While Congress ministers have come out against Kanthapuram's stance, ministers from the League have remained silent. CPM leader PK Sreemathi has also demanded that the remarks be withdrawn See omnystudio.com/listener for privacy information.

  • S1 · E653
    August 30 · 4 min

    ഓണം വാരാഘോഷത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചു; സ്പീഡ് ന്യൂസ്

    ഓണം വാരോഘോത്തിന് തിരുവനന്തപുരത്ത് സമാപനമാകും. സാംസ്കാരിക ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി വി.ഡി.സതീശനും ഗവര്‍ണറും മന്ത്രിമാരും പങ്കെടുത്തു. ഓണം വാരാഘോഷസമാപനത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചു. പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിന് പ്രോട്ടോക്കോള്‍ ഉണ്ടെന്നും ടൂറിസംമന്ത്രി പി.സി വിഷ്ണുനാഥ് പ്രതികരിച്ചു. Tourism Minister P.C. Vishnunath announced that the full version of Vande Mataram will be recited during the concluding ceremony of the state government's Onam week celebrations. He clarified that the decision is driven by strict protocol requirements, as the Vice President of India is attending the prestigious event. See omnystudio.com/listener for privacy information.

  • S1 · E652
    August 29 · 4 min

    കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് ശൈലജ ടീച്ചര്‍; സ്പീഡ് ന്യൂസ്

    പൊതുസ്ഥലത്ത് സ്ത്രീകളെ കൊണ്ടുവരരുതെന്ന പ്രസ്താവനയില്‍ സമസ്ത കാന്തപുരം വിഭാഗത്തിനെതിരെ സിപിഎം നേതാവ് കെ കെ ശൈലജ. കാലത്തിന് നിരക്കാത്ത പ്രസ്താവനയാണിത്. സ്ത്രീകളെ വീടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമമെന്നും ശൈലജ ഫെയ്സ്ബുക്കില്‍ കുറിച്ചു. KK Shailaja criticizes the Samastha's statement against bringing women into public spaces, calling it an outdated and anti-women declaration. See omnystudio.com/listener for privacy information.

  • S1 · E651
    August 28 · 4 min

    നേപ്പാള്‍ മിന്നല്‍പ്രളയത്തില്‍ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാനില്ല | സ്പീഡ് ന്യൂസ്

    നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 538 ആയി. 320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല, ആകെ ആയിരത്തിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുഷ്കരമായ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസവും തുടരുകയാണ്. 85 ഇന്ത്യക്കാരടക്കം ഇതുവരെ ആയിരത്തി അറുന്നൂറിലേറെപ്പേരേ രക്ഷപ്പെടുത്തി. ചൈനയില്‍ ഹിമതടാകം പൊട്ടിയെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നേപ്പാള്‍ വീണ്ടും ജാഗ്രതയിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് NDRF–നെ അയ്ക്കാന്‍ തയ്യാറെന്ന് ഇന്ത്യ വീണ്ടും അറിയിച്ചു. The death toll from the flash floods in Nepal has risen to 538. There is no information regarding 320 Indians, and over a thousand people remain missing in total. Difficult rescue operations are continuing for the third consecutive day. More than 1,600 people, including 85 Indians, have been rescued so far. See omnystudio.com/listener for privacy information.

  • S1 · E650
    August 27 · 4 min

    സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് അഭ്യൂഹം; സ്പീഡ് ന്യൂസ്

    പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് അഭ്യൂഹം. പതിറ്റാണ്ടുകളായി ബ്രൂണെയില്‍ ഒളിവില്‍ കഴിയുന്നുവെന്ന അവകാശവാദുമായി മുന്‍ അന്വേഷണ സംഘാംഗം അലി അക്ബര്‍ രംഗത്തുവന്നു. കുറുപ്പിന്‍റേതെന്ന് അവകാശപ്പെടുന്ന ചിത്രവും അദ്ദേഹം പുറത്തുവിട്ടു. എന്നാല്‍ അവകാശവാദം കേരള പൊലീസ് തള്ളി. Sukumara Kurup in Brunei? Cyber expert shares crucial information See omnystudio.com/listener for privacy information.

  • S1 · E649
    August 26 · 4 min

    നേപ്പാളില്‍ മിന്നല്‍ പ്രളയം; 22 മരണം സ്ഥിരീകരിച്ചു; സ്പീഡ് ന്യൂസ്

    നേപ്പാളില്‍ വന്‍ മിന്നല്‍ പ്രളയം. ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്ന മൂന്ന് ജില്ലകളിലെ ഗ്രാമങ്ങള്‍ അപ്പാടെ ഒലിച്ചുപോയി. 22 മരണം സ്ഥിരീകരിച്ചു. 105 ഇന്ത്യക്കാരടക്കം 384 പേരെ കാണാതായി. At least 22 killed, hundreds missing after Nepal flash flood See omnystudio.com/listener for privacy information.

Showing 1–20 of 47 episodes